വിദ്യാർഥികൾ കടലില്‍ ഒഴുക്കിൽപ്പെട്ട സംഭവം; ഒരാൾ മരിച്ചു; ഒരാൾക്കായി തെരച്ചിൽ തുടരുന്നു
Thursday, March 27, 2025 4:04 PM IST
തിരുവനന്തപുരം: അടിമലത്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ടതിനെ തുടർന്ന് രക്ഷപ്പെടുത്തിയ വിദ്യാർഥി മരിച്ചു. കാഞ്ഞിരംകുളം സ്വദേശി ജീവൻ ആണ് മരിച്ചത്.
ജീവന്റെ സുഹൃത്ത് പാർഥസാരഥിയെ ആണ് കാണാതായത്. തീരദേശ പോലീസും മത്സ്യതൊഴിലാളികളും ചേര്‍ന്ന് ഇയാൾക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
ഇന്ന് ഉച്ചയോടെയാണ് അപകടം. ഇരുവരും കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ തിരയില്‍പ്പെടുകയായിരുന്നു. കാഞ്ഞിരംകുളം സർക്കാർ കോളജിലെ പിജി വിദ്യാർഥികളാണ് ഇവർ.