സ്കൂളിലേക്ക് മദ്യം കൊണ്ടുവന്നു; വിദ്യാർഥികൾക്ക് പോലീസിന്റെ കൗൺസിലിംഗ്
Thursday, March 27, 2025 3:53 PM IST
പത്തനംതിട്ട: പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തിയ നാല് വിദ്യാർഥികൾക്ക് കൗൺസിലിംഗ് നൽകാനൊരുങ്ങി ആറന്മുള പോലീസ്.
പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ സ്കൂളിലാണ് ബുധനാഴ്ച വിദ്യാർഥികൾ മദ്യവുമായി എത്തിയത്. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാനാണ് മദ്യം കൊണ്ടുവന്നത്. ഇവർക്കാണ് പോലീസ് കൗൺസിലിംഗ് നൽകുന്നത്.
ഒരാളുടെ ബാഗില്‍ നിന്നു അമ്മൂമ്മയുടെ മോതിരം മോഷ്ടിച്ചു വിറ്റ 10,000 രൂപയും കണ്ടെത്തിയിരുന്നു. വിദ്യാർഥികൾക്ക് മദ്യം ആര് വാങ്ങി നൽകി എന്നതിലടക്കം വിശദമായ പോലീസ് അന്വേഷണം ഉണ്ടാകും.