കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് ഒഴുക്കില്‍പ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി, നില ഗുരുതരം
Thursday, March 27, 2025 3:16 PM IST
തിരുവനന്തപുരം: അടിമലത്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് ഒഴുക്കില്‍പ്പെട്ടു. ഇതില്‍ ഒരാളെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇയാളുടെ നില അതീവ ഗുരുതരമാണ്.
ഒഴുക്കില്‍പ്പെട്ട മറ്റേ ആള്‍ക്കായി തീരദേശ പോലീസും മത്സ്യതൊഴിലാളികളും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്. ഇന്ന് ഉച്ചയോടെയാണ് അപകടം.
സുഹൃത്തുക്കളായ രണ്ട് പേര് കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ തിരയില്‍പ്പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.