ചെന്നൈയിലെ കാലാവസ്ഥ അറിയിപ്പുകൾ ഇനി ഹിന്ദിയിലും
Thursday, March 27, 2025 2:56 PM IST
ന്യൂഡൽഹി: ചെന്നൈയിലെ കാലാവസ്ഥ അറിയിപ്പുകൾ ഇനി ഹിന്ദിയിലും. നേരത്തെ ഇംഗ്ലീഷിലും തമിഴിലും മാത്രമായിരുന്നു അറിയിപ്പുകൾ നൽകിയിരുന്നത്. അതാണ് ഇപ്പോൾ ഹിന്ദിയിലും കൂടിയായി ഉൾപ്പെടുത്തിയത്.
ചെന്നൈ റീജിയണൽ മീറ്ററോളജിക്കൽ സെന്ററാണ് അറിയിപ്പുകൾ പുറപ്പെടുവിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായാണ് ഹിന്ദിയിൽ കാലാവസ്ഥ അറിയിപ്പുകൾ നൽകുന്നത്. ഭാഷാപ്പോര് രൂക്ഷമായിരിക്കുന്നതിനിടയിലാണ് കേന്ദ്രനീക്കം ഉണ്ടായത്.
അതേസമയം ഭാഷാപോര് രൂക്ഷമായിരിക്കെ തമിഴ്നാട് ബജറ്റിൽ തമിഴിന്റെ പ്രചാരണത്തിനായി ഏറെ പദ്ധതികൾ പ്രഖാപിച്ചിരുന്നു.