കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ ലോ​റി​യി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​യാ​യി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ സം​സ്‌​കൃ​ത കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​ര​ഞ്ജി​നി​യാ​ണ് മ​രി​ച്ച​ത്.

കാ​ഞ്ഞി​ര​ക്കാ​ടാ​ണ് സം​ഭ​വം. കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ​സ​റാ​യ കെ.​എം. സം​ഗ​മേ​ശ​ന്‍ ആ​ണ് ഭ​ര്‍​ത്താ​വ്.