ചെ​ന്നൈ: ഊ​ട്ടി​യി​ല്‍ ആ​ദി​വാ​സി യു​വാ​വി​നെ പു​ലി ക​ടി​ച്ചു​കൊ​ന്നു. തോ​ഡ​ര്‍ ഗോ​ത്ര​ത്തി​ല്‍​പ്പെ​ട്ട കേ​ന്ത​ര്‍​കു​ട്ട​ന്‍(41) ആ​ണ് മ​രി​ച്ച​ത്. പാ​തി ഭ​ക്ഷി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

നീ​ല​ഗി​രി ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലെ ഗ​വ​ര്‍​ണ​ര്‍​ഷോ​ല​യി​ലാ​ണ് സം​ഭ​വം. കാ​ണാ​താ​യ പോ​ത്തി​നെ അ​ന്വേ​ഷി​ച്ച് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം വ​ന​മേ​ഖ​ല​യി​ലേ​ക്ക് പോ​യ​താ​ണ് കേ​ന്ത​ര്‍​കു​ട്ട​ന്‍. രാ​വി​ലെ​യും തി​രി​ച്ചെ​ത്താ​തി​രു​ന്ന​തോ​ടെ ബ​ന്ധു​ക്ക​ള്‍ തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വ​നം​വ​കു​പ്പ് ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തും. സ്ഥ​ല​ത്ത് നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.