കരുവന്നൂര്‍, കണ്ടല സഹകരണ തട്ടിപ്പ്; പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
Thursday, March 27, 2025 11:15 AM IST
കൊച്ചി: കരുവന്നൂര്‍, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസുകളിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കരുവന്നൂര്‍ കേസില്‍ കിരണ്‍, സതീഷ് കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. കണ്ടല കേസിലെ പ്രതി അഖില്‍ ജിത്തിനും ജാമ്യം അനുവദിച്ചു.
ഇരുകേസുകളിലും ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ഇതോടെ ഒന്നരവര്‍ഷത്തിലധികമായി ജാമ്യമില്ലാതെ പ്രതികള്‍ റിമാന്‍ഡില്‍ തുടരുകയാണ്. ഇത് ചട്ടങ്ങളുടെ ലംഘനമായതിനാല്‍ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ തട്ടിപ്പ് നടന്നത് കരുവന്നൂരും കണ്ടലയിലുമായിരുന്നെന്ന് ഇഡി പറഞ്ഞിരുന്നു. ഇരു കേസുകളിലും ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. കരുവന്നൂര്‍ കേസില്‍ കെ.രാധാകൃഷ്ണന് എംപി അടക്കമുള്ളവരെ മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്.