പാലക്കാട് മുണ്ടൂർ കൊലപാതകം: രണ്ട് പേർ അറസ്റ്റിൽ
Thursday, March 27, 2025 10:55 AM IST
പാലക്കാട്: മുണ്ടൂരിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. കൊല്ലപ്പെട്ട മണികണ്ഠന്റെ അയൽവാസികളായ വിനോദ്, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്.
ഇന്ന് രാവിലെയാണ് മണികണ്ഠനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു മണികണ്ഠന്. അയല്‍വാസിയായ വിനോദും സഹോദരൻ വിജീഷും ഇടയ്ക്കൊക്കെ മദ്യപിക്കാനായി മണികണ്ഠനെ വീട്ടിലേക്ക് വിളിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ബുധനാഴ്ച രാത്രിയിലും സമാനമായ നിലയില്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു.
ഇതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാട്ടുകാര്‍ ചേര്‍ന്നാണ് അയല്‍വാസിയായ വിനോദിനെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്.