കാസർഗോട്ട് നഞ്ചക്ക് ഉപയോഗിച്ച് വിദ്യാർഥിയെ ആക്രമിച്ചു; അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസ്
Thursday, March 27, 2025 10:11 AM IST
കാസർഗോഡ്: ചെർളടുക്കയിൽ പതിനാറുകാരനെ സ്റ്റീൽ പൈപ്പും നഞ്ചക്കും ഉപയോഗിച്ച് ആക്രമിച്ചതായി പരാതി. സംഭവത്തിൽ ചെർക്കള, നെല്ലിക്കട്ട, സാൽ തടുക്ക സ്വദേശികളായ അഞ്ചുപേർക്കെതിരെ ബദിയഡുക്ക പോലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസ്.
രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അബുതാഹിർ (20), മുഹമ്മദ് ഷരീക്ക് (20) എന്നിവരാണ് അറസ്റ്റിലായത്. മറ്റ് മൂന്ന് പേർ കടന്നുകളഞ്ഞു. ഇവരെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. രാത്രി എട്ടോടെ കൂട്ടുകാർക്കൊപ്പം നിൽക്കുകയായിരുന്ന വിദ്യാർഥിയെ സംഘം ആക്രമിക്കുകയായിരുന്നു.