തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു
Thursday, March 27, 2025 8:48 AM IST
തിരുവനന്തപുരം: കുമാരപുരത്ത് പരസ്യമദ്യപാനത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകനെ മദ്യപ സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കുമാരപുരം ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി പ്രവീണിനാണ് കുത്തേറ്റത്.
ബുധനാഴ്ച രാത്രി ഒൻപതിന് കുമാരപുരം ചെന്നിലോടായിരുന്നു സംഭവം. മദ്യപാനത്തെ ചോദ്യം ചെയ്തതിൽ പ്രകോപിതനായാണ് പ്രവീണിന്റെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സംഘത്തിലെ ഒരാളെ മെഡിക്കൽ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു.