മലപ്പുറത്ത് കുറുനരിയെ കൊന്നുകറിവച്ചു; കാപ്പ കേസ് പ്രതി അറസ്റ്റിൽ
Thursday, March 27, 2025 8:33 AM IST
മലപ്പുറം: തിരുവാലിയിൽ കുറുനരിയെ വേട്ടയാടി കൊന്ന കേസിൽ പ്രതി പിടിയിൽ. കാപ്പ കേസിൽ പ്രതിയായിരുന്ന തിരുവാലി സ്വദേശി ബിനോയ് ആണ് വനംവകുപ്പിന്റെ പിടിയിലായത്.
വീട്ടിൽ നിന്ന് കുറുനരിയുടെ ഇറച്ചിയും എയർ ഗണ്ണും കണ്ടെത്തിയിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ കറിയാക്കി പൊതികളിലാക്കിയ അഞ്ച് കിലോ കുറുനരിയുടെ ഇറച്ചി, കുറുനരിയുടെ തല, ഒരു എയർ ഗൺ, ഇറച്ചി പാകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങൾ എന്നിവ കണ്ടെടുത്തു.