ഓച്ചിറയിലും ഗുണ്ടാ ആക്രമണം; കരുനാഗപ്പള്ളിയിൽ യുവാവിനെ കൊന്ന സംഘമെന്ന് സൂചന
Thursday, March 27, 2025 7:53 AM IST
കൊല്ലം: ഓച്ചിറ വവ്വാക്കാവിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ അനീറിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽകയറി വെട്ടിക്കൊന്ന കേസിലെ പ്രതികൾതന്നെയാണ് ഈ ആക്രമണവും നടത്തിയതെന്നാണ് സൂചന. അരമണിക്കൂറിന്റെ ഇടവേളയിലാണ് രണ്ട് സംഭവങ്ങളും നടന്നത്.
കരുനാഗപ്പള്ളിയിൽ താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. കഴിഞ്ഞ നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
അനീറും ഈ കേസിൽ പ്രതിയാണ്. സന്തോഷിനെ വെട്ടിയതിന് ശേഷമാണ് അനീറിനെതിരായ ആക്രമണം.
ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് സന്തോഷിനെ ആക്രമിച്ചത്. വീടിന് നേരെ പടക്കം എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. സന്തോഷിന്റെ കാല് ചുറ്റിക കൊണ്ട് അടിച്ച് തകര്‍ത്തു. കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്. കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.