പ്രവാസികളെ ഭീഷണിപ്പെടുത്തി കോടികൾ തട്ടിയ യുവാവ് കണ്ണൂരിൽ ഇന്റർപോളിന്റെ പിടിയിൽ
Thursday, March 27, 2025 7:44 AM IST
കണ്ണൂർ: ദുബായിൽ പ്രവാസികളെ ഭീഷണിപ്പെടുത്തി അഞ്ചരക്കോടി രൂപയോളം തട്ടിയെടുത്ത യുവാവിനെ രഹസ്യാന്വേഷണ വിഭാഗത്തിന്റേയും കേരള പോലീസിന്റേയും സഹായത്തോടെ ഇന്റർപോൾ അറസ്റ്റ്ചെയ്തു.
ചെറുകുന്ന് മുണ്ടപ്രം സ്വദേശി വളപ്പിലെ പീടികയിലെ വി.പി. സവാദിനെ (30) ആണ് ചൊവ്വാഴ്ച വൈകീട്ട് പയ്യന്നൂർ പാലക്കോട്ടുനിന്ന് അറസ്റ്റ്ചെയ്തത്. പട്യാല അസിസ്റ്റന്റ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
പ്രവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടിയശേഷം നാട്ടിലേക്ക് കടന്നതാണെന്ന് കരുതുന്നു. ഒന്നാം പ്രതി കണ്ണൂർസിറ്റിയിലെ യുവാവിനായി അന്വേഷണം ഊർജിതമാക്കി.