കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽകയറി വെട്ടിക്കൊന്നു
Thursday, March 27, 2025 6:13 AM IST
കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽകയറി വെട്ടിക്കൊന്നു. താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം.
മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. വധശ്രമക്കേസിൽ പ്രതിയാണ് സന്തോഷ്. പോലീസ് അന്വേഷണം ആരംഭിച്ചു.