കേരള കോണ്‍ഗ്രസ്- എം ഡല്‍ഹി ധര്‍ണ ഇന്ന്
Thursday, March 27, 2025 5:51 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ്-എം എംഎല്‍എമാരും പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും ഇന്ന് ഡല്‍ഹിയില്‍ ധര്‍ണ നടത്തും.
രാവിലെ 10.30ന് ജന്തർ മന്തറിൽ പാർട്ടി ചെയര്മാന് ജോസ് കെ. മാണി എംപി ധര്‍ണ ഉദ്ഘാടനം ചെയ്യും. കേരളത്തിൽ നടന്ന മലയോര ജാഥകള്ക്കുശേഷമാണ് ധര്‍ണ സംഘടിപ്പിച്ചിട്ടുള്ളത്.
ചീഫ് വിപ്പ് ജയരാജ്, തോമസ് ചാഴികാടന്, സ്റ്റീഫന്‍ ജോര്‍ജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കും. 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യുക, വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിനായി ദേശീയ ദുരന്തനിവാരണ നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ധർണ.