35 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
Thursday, March 27, 2025 5:37 AM IST
കല്‍പ്പറ്റ: എംഡിഎംഎയുമായി യുവാവ് പിടിയില്‍. മുട്ടില്‍ സ്വദേശി സാജിദ് (39) ആണ് പിടിയിലായത്.
35 ഗ്രാം എംഡിഎംഎ ഇയാളുടെ പക്കൽനിന്ന് പിടിച്ചെടുത്തു. വാഹനപരിശോധനക്കിടെയാണ് പ്രതി പിടിയിലായത്.
പൊഴുതന ഭാഗത്തു നിന്നും അച്ചൂരാനം ഭാഗത്തേക്ക് കാര്‍ ഓടിച്ചു വരികയായിരുന്ന ഇയാളെ കൈ കാണിച്ചു നിര്‍ത്തി വാഹനം പരിശോധിക്കുകയായിരുന്നു. ദേഹപരിശോധനക്കിടെ ഇയാള്‍ ധരിച്ചിരുന്ന ട്രാക്സ്യൂട്ടിന്റെ പോക്കറ്റില്‍ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.