ക​ല്‍​പ്പ​റ്റ: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. മു​ട്ടി​ല്‍ സ്വ​ദേ​ശി സാ​ജി​ദ് (39) ആ​ണ് പി​ടി​യി​ലാ​യ​ത്.

35 ഗ്രാം ​എം​ഡി​എം​എ ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

പൊ​ഴു​ത​ന ഭാ​ഗ​ത്തു നി​ന്നും അ​ച്ചൂ​രാ​നം ഭാ​ഗ​ത്തേ​ക്ക് കാ​ര്‍ ഓ​ടി​ച്ചു വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ളെ കൈ ​കാ​ണി​ച്ചു നി​ര്‍​ത്തി വാ​ഹ​നം പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ദേ​ഹ​പ​രി​ശോ​ധ​ന​ക്കി​ടെ ഇ​യാ​ള്‍ ധ​രി​ച്ചി​രു​ന്ന ട്രാ​ക്‌​സ്യൂ​ട്ടി​ന്‍റെ പോ​ക്ക​റ്റി​ല്‍ നി​ന്നാ​ണ് എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്.