എമ്പുരാൻ ആവേശം; പുലർച്ചെ മുതൽ തീയറ്ററുകളിലേക്ക് ഒഴുകി ജനം, പോലീസ് സുരക്ഷ ശക്തമാക്കി
Thursday, March 27, 2025 5:27 AM IST
കൊച്ചി: മോഹൻലാൽ-പൃഥ്വിരാജ് ചിത്രമായ എമ്പുരാൻ കാണാൻ പുലർച്ചെ മുതൽ തീയറ്ററുകളിൽ വൻ ജനത്തിരക്ക്. രാവിലെ ആറിനാണ് പ്രദർശനം ആരംഭിക്കുന്നത്.
പുലർച്ചെ മുതൽ തീയറ്ററുകളിലേക്ക് ആളുകളുടെ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കേരളത്തിൽ മാത്രം 750 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കൊച്ചിയിൽ ആദ്യ ഷോയ്ക്ക് മോഹൻലാലും എത്തും.