ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പു​ഞ്ചി​രി​മ​ട്ടം പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്ട​മാ​യ​വ​ർ​ക്കു​ള്ള സ്നേ​ഹ​ഭ​വ​ന​ങ്ങ​ൾ​ക്ക് ഇ​ന്നു ത​റ​ക്ക​ല്ലി​ടും.

ക​ൽ​പ്പ​റ്റ എ​ൽ​സ്റ്റ​ൻ എ​സ്റ്റേ​റ്റി​ൽ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത 64 ഹെ​ക്ട​ർ ഭൂ​മി​യി​ൽ ഭൂ​മി​യി​ൽ നി​ർ​മി​ക്കു​ന്ന മാ​തൃ​ക ടൗ​ണ്‍​ഷി​പ്പ് ശി​ലാ​സ്ഥാ​പ​നം വൈ​കു​ന്നേ​രം നാ​ലി​നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.

ക​ൽ​പ്പ​റ്റ ബൈ​പാ​സി​നോ​ടു ചേ​ർ​ന്ന് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ൽ ഏ​ഴു സെ​ന്‍റ് വീ​ത​മു​ള്ള പ്ലോ​ട്ടു​ക​ളി​ലാ​യി 1,000 ച​തു​ര​ശ്ര അ​ടി​യി​ൽ ഒ​റ്റ​നി​ല​യി​ൽ ക്ല​സ്റ്റ​റു​ക​ളി​ലാ​യാ​ണു വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. എ​ൽ​സ്റ്റ​ൻ എ​സ്റ്റേ​റ്റി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ റ​വ​ന്യു -ഭ​വ​ന​നി​ർ​മാ​ണ മ​ന്ത്രി കെ. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മ​ന്ത്രി​മാ​രാ​യ ഒ.​ആ​ർ. കേ​ളു, റോ​ഷി അ​ഗ​സ്റ്റി​ൻ, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, എ.​കെ. ശ​ശീ​ന്ദ്ര​ൻ, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, പ്രി​യ​ങ്ക ഗാ​ന്ധി എം​പി, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.