മാനന്തവാടിയില്‍ വീടിന് തീപിടിച്ചു; വീട്ടുപകരണങ്ങളും ബൈക്കും കത്തി നശിച്ചു
Thursday, March 27, 2025 3:01 AM IST
വയനാട്: മാനന്തവാടിയില്‍ വീടിന് തീപിടിച്ച് നാശനഷ്ടം. കാരയ്ക്കമല സ്വദേശി കുഞ്ഞുമോന്റെ വീടിനാണ് തീപിടിച്ചത്.
ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. വീടിന്റെ വിറകുപുരയും അവിടെ സൂക്ഷിച്ചിരുന്ന ബുള്ളറ്റ് ബൈക്കും സോഫ സെറ്റ് അടക്കമുള്ള വീട്ടുപകരണങ്ങളും പൂര്‍ണമായും കത്തി നശിച്ചു.
രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.