പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
Thursday, March 27, 2025 1:08 AM IST
തിരുവനന്തപുരം: നെയ്യാറ്റിന്‍കര പൂവാറില്‍ പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
കഞ്ചാംപഴിഞ്ഞി ആയിരംതൈയില്‍ ജോസ് രാജിന്റെയും ബീനയുടേയും വളര്‍ത്തുമകള്‍ അശ്വതി മരിയ (15) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഓലത്താന്നി വിക്ടറി ഹയർസെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ്. ബുധനാഴ്ച പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അശ്വതി മരിയ സഹോദരനെ കാണാന്‍ ബന്ധുവീട്ടില്‍ പോകാന്‍ നിര്‍ബന്ധം പിടിച്ചിരുന്നു. എന്നാല്‍ അമ്മ പോകാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് കുട്ടി മുറിക്കകത്ത് കയറി കതകടച്ചു.
ഏറെനേരം കഴിഞ്ഞ് പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശാധനയിലാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കെഎസ്ഇബി ജീവനക്കാരാണ് ജോസും ബീനയും. പൂവാര്‍ പോലീസ് കേസെടുത്തു.