വെടിക്കെട്ട് ബാറ്റിംഗുമായി ഡി കോക്ക്; രാജസ്ഥാനെതിരെ കോൽക്കത്തയ്ക്ക് തകർപ്പൻ ജയം
Wednesday, March 26, 2025 11:34 PM IST
ഗോഹട്ടി: ഐപിഎല്ലിൽ രാജസ്ഥാന് റോയല്‍സിനെതിരെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം. എട്ട് വിക്കറ്റിനാണ് കോൽക്കത്ത വിജയിച്ചത്.
152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കോല്‍ക്കത്ത ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ അപരാജിത അര്‍ധസെഞ്ചുറി മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 61 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന ക്വിന്റണ്‍ ഡി കോക്കാണ് കോല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്.
22 റണ്‍സുമായി അംഗ്രിഷ് രഘുവംശി ഡി കോക്കിനൊപ്പം വിജയത്തിൽ കൂട്ടായി. രണ്ട് കളികളില്‍ രാജസ്ഥാന്റെ രണ്ടാം തോല്‍വിയും കോല്‍ക്കത്തയുടെ ആദ്യ ജയവുമാണിത്.
തോല്‍വിയോടെ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു രാജസ്ഥാന് തുടരുമ്പോള്‍ ജയത്തോടെ കോല്‍ക്കത്ത ആറാം സ്ഥാനത്തേക്ക് കയറി. സ്കോര്‍ രാജസ്ഥാൻ റോയല്‍സ് 20 ഓവറില്‍ 151-9, കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 17.3 ഓവറില്‍ 153-2.