കൊ​ല്ലം: എ​ടി​എം വ​ഴി​യു​ള്ള പ​ണം പി​ൻ​വ​ലി​ക്ക​ൽ ഫീ​സ് ഇ​ന​ത്തി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ എ​സ്ബി​ഐ​യു​ടെ ലാ​ഭം 2043 കോ​ടി രൂ​പ. തൊ​ട്ടു പി​ന്നി​ൽ 90.33 കോ​ടി രൂ​പ​യു​ടെ ലാ​ഭ​വു​മാ​യി പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കാ​ണ് ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള കാ​ന​റാ ബാ​ങ്കി​ന്‍റെ ലാ​ഭം 31.42 കോ​ടി​യാ​ണ്.

പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള നി​ശ്ചി​ത പ​രി​ധി​ക്ക് ശേ​ഷം ബാ​ങ്കു​ക​ൾ നേ​ടി​യ ലാ​ഭ​ത്തി​ന്‍റെ ക​ണ​ക്ക് അ​ടു​ത്തി​ടെ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. അ​തി​ലാ​ണ് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ റി​ക്കാ​ർ​ഡ് ലാ​ഭം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

റി​സ​ർ​വ് ബാ​ങ്കി​ന്‍റെ മാ​ർ​ഗ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ഒ​രു വ്യ​ക്തി​ക്ക് അ​ക്കൗ​ണ്ടു​ള്ള ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ൽ നി​ന്ന് പ്ര​തി​മാ​സം സാ​മ്പ​ത്തി​ക - സാ​മ്പ​ത്തി​കേ​ത​ര​മാ​യ അ​ഞ്ച് ഇ​ട​പാ​ടു​ക​ൾ ന​ട​ത്താം. അ​തി​നു ശേ​ഷ​മു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്കാ​ണ് ബാ​ങ്കു​ക​ൾ അ​ധി​ക ഫീ​സ് ഈ​ടാ​ക്കു​ന്ന​ത്.

മ​റ്റ് ബാ​ങ്കു​ക​ളു​ടെ എ​ടി​എം വ​ഴി​യു​ള്ള ഇ​ട​പാ​ടു​ക​ളി​ൽ മെ​ട്രോ സെ​ന്‍റ​റു​ക​ളി​ൽ മൂ​ന്നും നോ​ൺ മെ​ട്രോ സെ​ന്‍ററു​ക​ളി​ൽ അ​ഞ്ചും ഇ​ട​പാ​ടു​ക​ൾ സൗ​ജ​ന്യ​മാ​ണ്. ഈ ​പ​രി​ധി​ക​ഴി​ഞ്ഞാ​ലും ഇ​ട​പാ​ടു​കാ​രി​ൽ നി​ന്നും അ​ധി​ക ചാ​ർ​ജ് ഈ​ടാ​ക്കും. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ 2025 ജ​നു​വ​രി​യി​ലെ ക​ണ​ക്ക് അ​നു​സ​രി​ച്ച് രാ​ജ്യ​ത്ത് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ എ​ടി​എം സെ​ന്‍റ​റു​ക​ളു​ടെ എ​ണ്ണം 1, 35, 908 ആ​ണ്. ഇ​തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​തും എ​സ്ബി​ഐ ത​ന്നെ. അ​വ​ർ​ക്ക് 64,933 എ​റ്റി​എ​മ്മു​ക​ൾ ഉ​ണ്ട്.

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ന്‍റെ 12974 ഉം ​കാ​ന​റാ ബാ​ങ്കി​ന്‍റെ 11968 എ​ടി​എ​മ്മു​ക​ളും രാ​ജ്യ​ത്ത് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 2020 മാ​ർ​ച്ച് മു​ത​ൽ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ​ക്ക് മി​നി​മം ബാ​ല​ൻ​സ് നി​ല​നി​ർ​ത്താ​ൻ പി​ഴ ഈ​ടാ​ക്കു​ന്നി​ല്ല എ​ന്നും റി​സ​ർ​വ് ബാ​ങ്കി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.