ഐപിഎൽ: കോൽക്കത്തയ്ക്കെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ
Wednesday, March 26, 2025 9:31 PM IST
ഗോഹട്ടി: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് ഭേദപ്പെട്ട സ്കോർ. 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 151 റൺസാണ് രാജസ്ഥാൻ എടുത്തത്.
28 പന്തില്‍ 31 റണ്‍സടിച്ച ധ്രുവ് ജുറെലാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. യശസ്വി ജയ്സ്വാള്‍ 29ഉം ക്യാപ്റ്റൻ റിയാന്‍ പരാഗ് 25ഉം റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ് 11 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി.
കോൽക്കത്തയ്ക്ക് വേണ്ടി വൈഭവ് അറോറ, ഹർഷിത് റാണ, മോയിൻ അലി, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്പെൻസർ ജോൺസൺ ഒരു വിക്കറ്റും എടുത്തു.