ഐപിഎൽ: കോൽക്കത്തയ്ക്ക് ടോസ്, രാജസ്ഥാന് ബാറ്റിംഗ്, സഞ്ജു ആദ്യ ഇലവണിൽ
Wednesday, March 26, 2025 7:07 PM IST
ഗോഹട്ടി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നേടിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ഗോഹട്ടിയിലെ ബാരസ്പര സ്റ്റേഡിയത്തിൽ 7.30 മുതലാണ് മത്സരം.
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇരു ടീമും ഇന്ന് ഗ്രൗണ്ടിലിറങ്ങുന്നത്. രാജസ്ഥാന് ടീമില്‍ ഫസല്‍ഹഖ് ഫാറൂഖിക്ക് പകരം വാനിന്ദു ഹസരങ്ക പ്ലേയിംഗ് ഇലവണിലെത്തിയപ്പോള് കോല്‍ക്കത്ത ടീമില്‍ സുനില്‍ നരെയ്ന് പകരം മൊയീന്‍ അലി പ്ലേയിംഗ് ഇലവണിലെത്തി. രാജസ്ഥാന് വേണ്ടി കഴിഞ്ഞ മത്സരത്തിൽ ഇംപാക്ട് സബായി കളത്തിലിറങ്ങിയ സഞ്ജു സാംസൺ ഇന്ന് ആദ്യ ഇലവണിലുണ്ട്.
രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, നിതീഷ് റാണ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജുറൽ, ഷിമ്രോൺ ഹെറ്റ്മെയർ, വാനിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേയിംഗ് ഇലവൻ: ക്വിന്റൺ ഡി കോക്ക്, വെങ്കിടേഷ് അയ്യർ, അജിങ്ക്യ രഹാനെ(ക്യാപ്റ്റൻ), റിങ്കു സിംഗ്, മൊയിൻ അലി, ആന്ദ്രേ റസൽ, രമൺദീപ് സിംഗ്, സ്പെൻസർ ജോൺസൺ, വൈഭവ് അറോറ, ഹർഷിത് റാണ, വരുൺ ചക്രവർത്തി.