വെടിക്കെട്ട് ബാറ്റിംഗുമായി ടിം സീഫർട്ട്; അവസാന ടി20യിലും പാക്കിസ്ഥാനെ തകർത്ത് കിവീസ്
Wednesday, March 26, 2025 5:34 PM IST
വെല്ലിംഗ്ടണ്‍: പാക്കിസ്ഥാനെതിരായ ടി20 പരന്പരയിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം. വെടിക്കെട്ട് ബാറ്റിംഗുമായി ഓപ്പണർ ടിം സ്റ്റീഫർട്ട് തിളങ്ങിയ മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കിവീസ് ജയിച്ചത്.
പാക്കിസ്ഥാൻ ഉയർത്തിയ 129 റൺസ് വിജയലക്ഷ്യം പത്തോവർ ബാക്കിനിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് മറികടന്നു. 38 പന്തില്‍ 97 റണ്‍സടിച്ച സ്റ്റീഫർട്ടാണ് അനായാസ വിജയത്തിലേയ്ക്ക് കിവീസിനെ എത്തിച്ചത്.
സീഫര്‍ട്ട് പുറത്താകാതെ നിന്നപ്പോള്‍ ഫിന് അലന് 12 പന്തില്‍ 27 റണ്‍സടിച്ചു. ജയത്തോടെ അഞ്ച് മത്സര പരമ്പര 4-1ന് ന്യൂസിലന്‍ഡ് സ്വന്തമാക്കി. സ്കോര്‍ പാകിസ്ഥാന് 20 ഓവറില്‍ 128-9, ന്യൂസിലന്‍ഡ് 10 ഓവറില്‍ 131-2.
സീഫര്‍ട്ട് തന്നെയാണ് പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ജിമ്മി നീഷാമാണ് കളിയിലെ താരം.