അനധികൃത വിൽപനയ്ക്കായി വിദേശ മദ്യം കടത്തിക്കൊണ്ടു വന്ന സംഭവം; യുവാവ് അറസ്റ്റിൽ
Wednesday, March 26, 2025 4:11 PM IST
മലപ്പുറം: പെരിന്തൽമണ്ണയിൽ അനധികൃത വിൽപനയ്ക്കായി കടത്തിക്കൊണ്ടു വന്ന വിദേശ മദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ജിതേഷ്.കെ.പി (34) എന്നയാളാണ് എക്സൈസിന്റെ പിടിയിലായത്.
പെരിന്തൽമണ്ണ കോഡൂരിലാണ് സംഭവം. 30 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായാണ് ജിതേഷ് പിടിയിലായത്. ഇയാളുടെ ബാഗിൽ നിന്നും സ്കൂട്ടറിൽ നിന്നുമായാണ് മദ്യം പിടിച്ചെടുത്തത്.
മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി പ്രകാശും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ.എം, അനീസ് ബാബു, മുഹമ്മദ് മുസ്തഫ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.