കൊ​ല്ലം: പ​ത്ത​നാ​പു​ര​ത്ത് കു​ഞ്ഞ്‌ ജ​നി​ച്ച​തി​ന്‍റെ ആ​ഘോ​ഷ​ത്തി​ന് ല​ഹ​രി പാ​ർ​ട്ടി ന​ട​ത്തു​ന്ന​തി​നി​ടെ നാ​ല് പേ​ർ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​പി​ൻ (26), കു​ള​ത്തൂ​ർ പു​തു​വ​ൽ മ​ണ​ക്കാ​ട് സ്വ​ദേ​ശി വി​വേ​ക് (27), കാ​ട്ടാ​ക്ക​ട പേ​യാ​ട് സ്വ​ദേ​ശി കി​ര​ൺ ( 35 ), വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി ടെ​ർ​ബി​ൻ( 21 ) എ​ന്നി​വ​രാ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

കി​ര​ണി​ന് കു​ഞ്ഞ് ജ​നി​ച്ച​തി​ന്‍റെ ആ​ഘോ​ഷ​ത്തി​ന് പ​ത്ത​നാ​പു​രം എ​സ്എം അ​പ്പാ​ർ​ട്ട്മെന്‍റി​ൽ ന​ട​ന്ന ല​ഹ​രി പാ​ർ​ട്ടി​ക്കി​ടെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. 460 മി​ല്ലി ഗ്രാം ​എം​ഡി​എം​എ, 22 ഗ്രാം ​ക​ഞ്ചാ​വ്, 10 സി​റി​ഞ്ചു​ക​ൾ, എം​ഡി​എം​എ തൂ​ക്കു​ന്ന​തി​നു​ള്ള ഡി​ജി​റ്റ​ൽ ത്രാ​സ് എ​ന്നി​വ സ്ഥ​ല​ത്തു​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.