മണ്ണാർക്കാട്ട് സ്കൂട്ടറിന് തീപിടിച്ച് അപകടം; ആറ് വയസുകാരന് പൊള്ളലേറ്റു
Wednesday, March 26, 2025 3:30 PM IST
പാലക്കാട്: മണ്ണാർക്കാട് ചന്തപ്പടിയിൽ നിർത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് അപകടം. സംഭവത്തിൽ ആറ് വയസുകാരന് പൊള്ളലേറ്റു. നായടിക്കുന്ന് സ്വദേശി ഹംസയുടെ മകൻ ഹനാനാണ് പൊള്ളലേറ്റത്.
ഹംസ മകനുമൊത്ത് സ്കൂട്ടറിൽ സഞ്ചരിക്കുന്പോഴാണ് അപകടം. വണ്ടി നിർത്തിയിട്ട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് സ്കൂട്ടറിന്റെ താഴെ ഭാഗത്തുനിന്ന് തീ പടരുന്നത് കണ്ടത്. സ്കൂട്ടറിന്റെ ഫൂട്ട് സ്പേസിൽ നിൽക്കുകയായിരുന്ന ഹനാന്റെ കാലിലേക്കും തീ പടർന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ ഓടി മാറിയതിനാൽ കൂടുതൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഹനാൻ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല.
അതേസമയം സ്കൂട്ടറിൽ തീപിടിക്കാനുണ്ടായ കാരണം പരിശോധിച്ചു വരികയാണ്. ഷോർട്ട് സർക്യൂട്ടാണോ അപകടത്തിന് കാരണമായതെന്ന് പരിശോധിക്കുന്നുണ്ട്.