മര്യാദയോടെയല്ല ലോക്സഭയില്‍ പെരുമാറുന്നത്; രാഹുലിനെ ശകാരിച്ച് സ്പീക്കര്‍; പ്രതിഷേധിച്ച് പ്രതിപക്ഷം
Wednesday, March 26, 2025 3:00 PM IST
ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സ്പീക്കര്‍ ഓം ബില്‍ള. രാഹുല്‍ മര്യാദയോടെയല്ല സഭയില്‍ പെരുമാറുന്നതെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു.
നേരത്തെയും അച്ഛനമ്മമാരും സഹോദരങ്ങളുമൊക്കെ സഭയില്‍ അംഗങ്ങളായിട്ടുണ്ട്. അവരെല്ലാം മര്യാദ പാലിച്ചാണ് സഭയ്ക്കകത്ത് പെരുമാറിയിട്ടുള്ളത്. പ്രതിപക്ഷത്തുള്ള മറ്റ് അംഗങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ രാഹുല്‍ ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.
ഉച്ചയ്ക്ക് ഒന്നോടെ സഭ പിരിയുന്നതിന് തൊട്ടുമുമ്പായിരുന്നു സ്പീക്കറുടെ അപ്രതീക്ഷിതമായ പ്രതികരണം. എന്നാല്‍ ഏത് സാഹചര്യത്തിലാണ് വിമര്ശനമുന്നയിച്ചതെന്ന് സ്പീക്കര്‍ വ്യക്തമാക്കിയില്ല.
രാഹുലിനെ ശകാരിച്ചതില്‍ പ്രതിഷേധിച്ച് 70 കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കറെ കണ്ടു. രാഹുലിന് വിശദീകരണത്തിന് സ്പീക്കര്‍ സമയം അനുവദിച്ചില്ലെന്നും എംപിമാര്‍ അറിയിച്ചു. എന്നാല്‍ തന്നെക്കൊണ്ട് കൂടുതല്‍ പറയിപ്പിക്കരുതെന്നായിരുന്നു എംപിമാരോടുള്ള് സ്പീക്കറുടെ മറുപടി.
അതേസമയം എന്തിനാണ് ശകാരിച്ചതെന്ന് മനസിലായില്ലെന്നും തനിക്ക് മറുപടി പറയാന്‍ അവസരം കിട്ടിയില്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.