കോ​ട്ട​യം: വി​ദ്യാ​ർ​ഥി​യെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കൊ​ല​ക്കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ. അ​ക​ല​ക്കു​ന്നം മ​റ്റ​ക്ക​ര ആ​ലെ​ക്കു​ന്നേ​ല്‍ ശ്രീ​ജി​ത്ത് (28) ആ​ണ് പി​ടി​യി​ലാ​യ​ത്.

2024 ല്‍ ​പ്ര​തി വി​ദ്യാ​ർ​ഥി​യു​ടെ അ​ച്ഛ​നെ മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് അ​റ​സ്റ്റി​ലാ​യി​രു​ന്നു. റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ണ് വി​ദ്യാ​ർ​ഥി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സ്‌​കൂ​ളി​ല്‍​നി​ന്നു വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ കു​ട്ടി​യു​ടെ പി​ന്നി​ൽ​നി​ന്ന് വാ​നോ​ടി​ച്ചു വ​ന്ന് ഇ​ടി​ച്ചു​വീ​ഴ്ത്താ​ന്‍ ശ്ര​മി​ച്ച​ത്. കു​ട്ടി ഓ​ടി​മാ​റി​യ​തി​നാ​ല്‍ ര​ക്ഷ​പ്പെ​ട്ടു.