തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി​ക്ക് സാ​വ​കാ​ശം അ​നു​വ​ദി​ച്ച് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്.

നേ​ര​ത്തെ ഈ ​മാ​സം ആ​ദ്യ ആ​ഴ്ച​ക​ളി​ൽ ര​ണ്ട് ത​വ​ണ രാ​ധാ​കൃ​ഷ്ണ​നോ​ട് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം അ​ട​ക്ക​ണം ചൂ​ണ്ടി​ക്കാ​ട്ടി രാ​ധാ​കൃ​ഷ്ണ​ൻ രേ​ഖാ​മൂ​ലം അ​സൗ​ക​ര്യം അ​റി​യി​ച്ചി​രു​ന്നു.

കേ​സി​ൽ അ​ന്തി​മ കു​റ്റ​പ​ത്രം ന​ൽ​കു​ന്ന​തി​നാ​യാ​ണ് ബാ​ങ്കി​ൽ ത​ട്ടി​പ്പ് ന​ട​ന്ന കാ​ല​യ​ള​വി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രി​ൽ ഒ​രാ​ളാ​യ രാ​ധാ​കൃ​ഷ്ണ​നെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഈ ​ന​ട​പ​ടി​ക്ക് ശേ​ഷം കേ​സി​ൽ അ​ന്തി​മ കു​റ്റ​പ​ത്രം ന​ൽ​കു​മെ​ന്നാ​ണ് വി​വ​രം.