തൃശൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധികൻ മരിച്ചു
Wednesday, March 26, 2025 12:38 PM IST
തൃശൂർ: പെരിഞ്ഞനം ബീച്ച് റോഡിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി പീടികപ്പറമ്പിൽ ചന്ദ്രൻ(74) ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടോടെ പെരിഞ്ഞനം പഞ്ചാരവളവ് പാലത്തിന് കിഴക്ക് ഭാഗത്താണ് അപകടമുണ്ടായത്. ഉടൻ തന്നെ ഇദ്ദേഹത്തെ പെരിഞ്ഞനം ഫസ്റ്റ് എയ്ഡ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കയ്പമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.