ജാഗരൻ യാത്രയിൽ പങ്കെടുക്കാതിരുന്ന കെഎസ്യു ഭാരവാഹികൾക്കെതിരെ അച്ചടക്ക നടപടി
Wednesday, March 26, 2025 12:13 PM IST
തിരുവനന്തപുരം: കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യർ സേവ്യർ നയിച്ച ജാഗരൺ യാത്രയിൽ പങ്കെടുക്കാതിരുന്ന കെഎസ്യു ഭാരവാഹികൾക്കെതിരെ അച്ചടക്ക നടപടി. കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ കെഎസ്യു സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ നടത്തിയ യാത്രയോട് സഹകരിക്കാതിരുന്ന നേതാക്കള്‍ക്കെതിരെയാണ് കൂട്ട നടപടി.
290 കെഎസ്യു ഭാരവാഹികള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇതിന് പുറമെ ഏഴ് സംസ്ഥാന ഭാരവാഹികള്‍ക്കെതിരെയും 58 ജില്ലാ നേതാക്കള്‍ക്കെതിരെയും നടപടി വന്നേക്കും. പതിവില്ലാത്ത വിധം കൂട്ട അച്ചടക്കനടപടിയാണ് കെഎസ്യുവില് തുടരുന്നത്.
സംസ്ഥാന നേതാക്കള്‍ നടത്തിയ ക്യാന്പസ് ജാഗരണ്‍ യാത്രയില്‍ പങ്കെടുക്കാത്തവരുടെ പട്ടിക തയാറാക്കിയാണ് ജില്ലതോറും സസ്പെന്ഷന്.