കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു; ശാരദ മുരളീധരനെ പിന്തുണച്ച് വി.ഡി. സതീശൻ
Wednesday, March 26, 2025 11:29 AM IST
തിരുവനന്തപുരം: ശരീരത്തിന്റെ നിറത്തിന്റെ പേരിൽ അപമാനം നേരിട്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണ്. ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നുവെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടെന്ന് ശാരദ മുരളീധരൻ പറഞ്ഞിരുന്നു. തന്റെയും മുൻഗാമിയുടെയും നിറം താരതമ്യം ചെയ്തു. തന്റെ സുഹൃത്താണ് ഭർത്താവായ( വി. വേണു) മുൻഗാമിയുമായി തന്നെ താരതമ്യം ചെയ്തത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരദയുടെ വെളിപ്പെടുത്തൽ. ചീഫ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തത് മുതൽ ഈ താരതമ്യം നേരിടേണ്ടിവരുന്നു. കറുപ്പ് മനോഹരമാണെന്ന് പറഞ്ഞാണ് ശാരദ മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.