സിപിഎം സ്വകാര്യ സര്‍വകലാശാലകളെ അംഗീകരിച്ചത് 20 വര്‍ഷം വൈകി; പരിഹസിച്ച് തരൂര്‍
Wednesday, March 26, 2025 11:00 AM IST
തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കിയതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ശശി തരൂര്‍. നല്ല കാര്യം ചെയ്യാന്‍ സിപിഎം 20 വര്‍ഷമെടുത്തു. 19-ാം നൂറ്റാണ്ടിലെ പ്രത്യേയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്നവരുടെ കാര്യത്തില്‍ ഇത് സാധാരണയായി സംഭവിക്കാറുണ്ടെന്ന് തരൂര്‍ പരിഹസിച്ചു.
എക്സിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം. കമ്യൂണിസ്റ്റുകള്‍ ഒരു ദിവസം 21-ാം നൂറ്റാണിലേക്ക് പ്രവേശിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അതുപക്ഷേ സംഭവിക്കുക 22-ാം നൂറ്റാണ്ടിലായിരിക്കുമെന്നും തരൂര്‍ കുറിച്ചു
ഇന്ത്യയില്‍ ആദ്യമായി കമ്പ്യൂട്ടറുകള്‍ വന്നപ്പോള്‍ കമ്യൂണിസ്റ്റ് ഗൂണ്ടകള്‍ പൊതുമേഖലാ ഓഫീസുകളില്‍ കയറി അവ തല്ലിപ്പൊട്ടിച്ചു. ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നതിനെ എതിര് ഒരേയൊരു പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
ഈ മാറ്റങ്ങളുടെ യഥാര്‍ഥ ഗുണഭോക്താവ് സാധാരണക്കാരനാണെന്ന് മനസിലാക്കാന്‍ അവര്‍ക്ക് വര്‍ഷങ്ങളെടുത്തു. ആ സാധരണക്കാരന് വേണ്ടിയാണ് തങ്ങള്‍ സംസാരിക്കുന്നതെന്നാണ് അവകാശപ്പെടുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു.