മലപ്പുറത്ത് ബൈക്കില്‍ ടിപ്പറിടിച്ച് അപകടം; വിദ്യാര്‍ഥിയുടെ കൈ അറ്റു
Wednesday, March 26, 2025 10:41 AM IST
മലപ്പുറം: മമ്പാട് പൊങ്ങല്ലൂരില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിയുടെ കൈ അറ്റു. എംഇഎസ് കോളജിലെ വിദ്യാര്‍ഥി മുഹമ്മദ് ശബാബുദ്ദീനാണ് അപകടം സംഭവിച്ചത്. അറ്റുപോയ ഇയാളുടെ കൈ പിന്നീട് ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു.
ഇയാള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകിട്ടാണ് അപകടം. കരിങ്കല്‍ കയറ്റിവന്ന ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു