കൊളത്തൂരിൽ വീണ്ടും പുലി കുടുങ്ങി
Wednesday, March 26, 2025 9:22 AM IST
കാസര്‍ഗോഡ്: കൊളത്തൂരില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി. നിടുവോട്ടെ എം.ജനാര്‍ദനന്റെ റബര്‍ തോട്ടത്തിലെ ഗുഹയ്ക്കു മുമ്പിൽ സ്ഥാപിച്ച കൂട്ടിലാണ് ചൊവ്വാഴ്ച രാത്രി പുലി കുടുങ്ങിയത്.
പുലർച്ചെ ആറരയോടെയാണ് പുലി കുടുങ്ങിയ കാര്യം ശ്രദ്ധയില്‍പെട്ടത്. ഏഴോടെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ആളുകൂടുന്നതിനു മുമ്പ് തന്നെ പുലിയെ സ്ഥലത്ത് നിന്നും മാറ്റി.
പള്ളത്തുങ്കാൽ ഫോറസ്റ്റ് ഓഫീസിലേയ്ക്കാണ് പുലിയെ മാറ്റിയത്. പുലിയെ എവിടെ തുറന്നു വിടുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഫെബ്രുവരി 23നും നിടുവോട്ട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയിരുന്നു. അന്നു അഞ്ചുവയസ് പ്രായമായ പുലിയാണ് കൂട്ടിൽ കുടുങ്ങിയത്. അന്നത്തെ പുലിയെ മുള്ളേരിയക്ക് സമീപത്തെ വനത്തിനകത്തു തുറന്നുവിട്ടത് വലിയ പ്രതിഷേധത്തിനും വിവാദത്തിനും ഇടയാക്കിയിരുന്നു.