തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; മോഷണക്കേസ് പ്രതിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി
Wednesday, March 26, 2025 8:38 AM IST
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. മഹാരാഷ്ട്ര സ്വദേശിയായ ജാഫറിനെ ചെന്നൈ പോലീസ് വെടിവച്ച് കൊലപ്പെടുത്തി.
മാല മോഷ്ടിക്കാന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ കഴിഞ്ഞ ദിവസം പിടിയിലായത്. ചെന്നൈ തരമണി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം.
തങ്ങളെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ചപ്പോഴാണ് കൊല നടത്തിയതെന്നാണ് പോലീസിന്റെ വാദം. എഡിജിപി അരുണ്‍ സിറ്റി പോലീസ് കമ്മീഷണറായ ശേഷമുള്ള നാലാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണിത്. കൊല്ലപ്പെട്ട ജാഫര്‍ അമ്പതോളം കേസുകളില്‍ പ്രതിയാണ്.