ഇൻഫർമേഷൻ ആന്റ് കമ്യൂണിക്കേഷൻ എസ്പിയായി സുജിത് ദാസിനെ നിയമിച്ചു
Tuesday, March 25, 2025 5:28 PM IST
തിരുവനന്തപുരം: മുൻ മലപ്പുറം എസ്പി സുജിത് ദാസിന് പുതിയ നിയമനം. സസ്പെൻഷൻ പിൻവലിച്ചതിന് പിന്നാലെ സുജിത് ദാസിനെ ഇൻഫർമേഷൻ ആന്റ് കമ്യൂണിക്കേഷൻ എസ്പിയായാണ് നിയമിച്ചത്.
മലപ്പുറം എസ്പി ക്വാർട്ടേഴ്സിലെ മരംമുറി പരാതി പിൻവലിക്കാനാവശ്യപ്പെട്ട് പി.വി.അൻവറിനെ ഫോണിൽ വിളിച്ച് സംസാരിച്ചപ്പോൾ എഡിജിപി അജിത് കുമാറിനും പി. ശശിക്കുമെതിരെ ഇദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെ അൻവർ ഫോൺ സംഭാഷണം പുറത്തുവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സുജിത് ദാസിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി തല റിവ്യൂ കമ്മിറ്റി ശിപാർശ നൽകിയത്.
കേസിലെ സാക്ഷിയായ പി.വി.അൻവർ ഇതേവരെ മൊഴി നൽകാൻ എത്തിയിരുന്നില്ല. തുടർന്നാണ് അന്വേഷണം തീരും മുമ്പ് സുജിത് ദാസിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്.