ബ്ലാസ്റ്റേഴ്സിനെ കളിപഠിപ്പിക്കാൻ ഡേവിഡ് കാറ്റല എത്തുന്നു
Tuesday, March 25, 2025 4:59 PM IST
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്പാനിഷുകാരനായ ഡേവിഡ് കാറ്റല ചുമതലയേറ്റെടുക്കും. ഒരു വർഷത്തേക്കാണ് കരാർ. സൂപ്പർ കപ്പിനു മുൻപ് പുതിയ പരിശീലകൻ കൊച്ചിയിലെത്തി ടീമിനൊപ്പം ചേരും.
ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായത് വലിയ ആദരമാണെന്നു ഡേവിഡ് കറ്റാല പറഞ്ഞു. ഈ ക്ലബ് വിജയം അർഹിക്കുന്നുണ്ട്. നമുക്ക് ആ ലക്ഷ്യത്തിലേക്കെത്താൻ ഒരുമിച്ചു മുന്നോട്ടുപോകാമെന്നും അദ്ദേഹം വ്യക്തമാക്കി.
സൈപ്രസ് ക്ലബുകളായ എഇകെ ലർനാക, അപ്പോളോൻ ലിമസോൺ, ക്രൊയേഷ്യൻ ലീഗിലെ എൻകെ ഇസ്ത്ര, സ്പാനിഷ് ക്ലബ് സിഇ സബദേൽ എന്നീ ടീമുകളെ കറ്റാല പരിശീലിപ്പിച്ചിട്ടുണ്ട്.
മിഖായേൽ സ്റ്റാറെ പുറത്താക്കിയതിനുശേഷം താത്കാലിക പരിശീലകരായ തോമസ് മൂർച്ചും പുരുഷോത്തമനുമാണ് ടീമിനെ പരിശീലിപ്പിച്ചിരുന്നത്. നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.