ഇ​ടു​ക്കി: തൊ​ടു​പു​ഴ​യി​ലെ ബി​ജു ജോ​സ​ഫി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പി​ടി​യി​ലാ​യ നാ​ല് പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മൂ​ന്നു പ്ര​തി​ക​ളെ​യും കൊ​ണ്ട് ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

ബി​ജു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച വാ​നും പ്ര​തി​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ ബി​ജു​വി​ന്‍റെ സ്കൂ​ട്ട​റും പോ​ലീ​സ് ട്രാ​ക്ക് ചെ​യ്തു.​മു​ഖ്യ​പ്ര​തി ജോ​മോ​നാ​ണ് ബി​ജു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ വാ​ൻ ഓ​ടി​ച്ച​ത്.

ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ ആ​ഷി​ഖും മു​ഹ​മ്മ​ദ് അ​സ്ല​വും ചേ​ർ​ന്ന് ബി​ജു​വി​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു. ബി​ജു​വി​ന്‍റെ ഭാ​ര്യ മ​ഞ്ജു​വി​ന്‍റെ മൊ​ഴി പോ​ലീ​സ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. കാ​പ്പ പ്ര​കാ​രം റി​മാ​ൻ​ഡി​ലു​ള്ള ആ​ഷി​ഖ് ജോ​ൺ​സ​ന് വേ​ണ്ടി പോ​ലീ​സ് ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കി.