കെ.എല്‍.രാഹുലിനും അതിയാ ഷെട്ടിക്കും പെണ്‍കുഞ്ഞ് പിറന്നു
Monday, March 24, 2025 9:12 PM IST
മുംബൈ: ക്രിക്കറ്റ് താരം കെ.എല്‍.രാഹുലിനും പത്നിയും ബോളിവുഡ് താരവുമായ അതിയാ ഷെട്ടിക്കും പെണ്‍കുഞ്ഞ് പിറന്നു. ഇരുവരുടേയും ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് കുഞ്ഞ് പിറന്ന വിവരം പങ്കുവെച്ചത്.
ഐപിഎല്‍ പതിനെട്ടാം സീസണില്‍ കെ.എല്‍. രാഹുലിന്റെ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മത്സരം വിശാഖപട്ടണത്ത് പുരോഗമിക്കുന്നതിനിടെയാണ് താരത്തിന് പെണ്‍കുഞ്ഞ് ജനിച്ച വിവരം പുറത്തുവന്നത്. ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരെ ഡല്‍ഹിക്കായി രാഹുല്‍ കളിക്കുന്നില്ല.
ഡല്‍ഹിയുടെ ടീം ക്യാംപില്‍ താരം ചേര്‍ന്നെങ്കിലും പിന്നീട് രാഹുല്‍ മുംബൈയിലേക്ക് മടങ്ങുകയായിരുന്നു.ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളാണ് അതിയ.