വിൽപ്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി അമ്മയും മകനും പിടിയിൽ
Monday, March 24, 2025 8:55 PM IST
പാലക്കാട്: രാസലഹരിയുമായി അമ്മയും മകനും പിടിയിൽ. പാലക്കാട് വാളയാറിൽ ആണ് സംഭവം.
തൃശൂർ സ്വദേശി അശ്വതി, മകൻ ഷോൺ സണ്ണി എന്നിവരാണ് പിടിയിലായത്. 10.12 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പിടിച്ചെടുത്തു.
വിൽപ്പനയ്ക്കായി എംഡിഎംഎ കാറിൽ കൊണ്ടുവരുന്നതിനിടെയാണ് ഇവർ പിടിയിലായത്. അശ്വതിയുടെ രണ്ട് സുഹൃത്തുക്കളും എക്സൈസിന്റെ പിടിയിലായി.