കൊച്ചിയിൽ മത്സരയോട്ടത്തിനിടെ കാർ ഇടിച്ച് ഗോവൻ സ്വദേശിനിക്ക് ഗുരുതര പരിക്ക്
Monday, March 24, 2025 8:32 PM IST
കൊച്ചി: മത്സരയോട്ടത്തിനിടെ കാറിടിച്ച് യുവതിക്ക് പരിക്ക്. എറണാകുളം കടവന്ത്ര മെട്രോ സ്റ്റേഷന് സമീപം ഞായറാഴ്ച വൈകിട്ട് ആണ് അപകടമുണ്ടായത്.
ഗോവൻ സ്വദേശിനിക്കാണ് അപകടത്തിൽ പരിക്കേറ്റത്. എറണാകുളം സൗത്തിൽ നിന്ന് ബൈക്കുമായി മത്സരയോട്ടം നടത്തിയ കാർ ബൈക്കിനെ മറി കടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം.
കാർ ഓടിച്ച ചാലക്കൂടി സ്വദേശി യാസിറിനെതിരെ കടവന്ത്ര പോലീസ് കേസ് എടുത്തു. യാസിർ മദ്യപിച്ചിരുന്നതായും പോലീസ് അറിയിച്ചു.