കടുവയെ കൊന്ന് ഇറച്ചിയും നഖവുമെടുത്തു; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ കീഴടങ്ങി
Monday, March 24, 2025 7:59 PM IST
പാലക്കാട്: കടുവയെ കൊന്ന് ഇറച്ചിയും നഖവും എടുത്ത കേസിലെ പ്രതികൾ കീഴടങ്ങി. പാലക്കാട് ശിരുവാണിയിൽ ആണ് സംഭവം.
പാലക്കയം അച്ചിലട്ടി സ്വദേശികളായ ആനക്കാട്ടുവയലില്‍ അജീഷ് (42), തേക്കിന്‍കാട്ടില്‍ ജോണി (48) എന്നിവരാണ് കീഴടങ്ങിയത്. സംഭവത്തിനു ശേഷം ഇവർ ഒളിവിലായിരുന്നു.
ജനുവരി 16 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് രണ്ട് മാസമായി ഇവർ ഒളിവിൽ കഴിയുകയായിരുന്നു.