തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് സ്കൂ​ളി​ന് പു​റ​ത്തു​വ​ച്ച് വി​ദ്യാ​ർ​ഥി​യെ പി​ടി​എ പ്ര​സി​ഡ​ന്‍റും മ​ക്ക​ളും ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യി പ​രാ​തി. തൊ​ളി​ക്കോ​ട് ഗ​വ. എ​ച്ച്.​എ​സി​ലെ വി​ദ്യാ​ർ​ഥി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. വി​ദ്യാ​ർ​ഥി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ പി​ടി​എ പ്ര​സി​ഡ​ന്‍റ് പ​തി​നാ​റു​കാ​ര​നെ മ​ര്‍​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. പ്ല​സ് വ​ൺ-​പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് മ​ർ​ദ​ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.

പി​ടി​എ പ്ര​സി​ഡ​ന്‍റി​ന്‍റെ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മ​ക​നെ മ​ർ​ദ​ന​മേ​റ്റ വി​ദ്യാ​ർ​ഥി മ​ർ​ദി​ച്ചെ​ന്ന പ​രാ​തി നേ​ര​ത്തെ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഈ ​പ​രാ​തി​യി​ൽ നി​ല​വി​ൽ മ​ർ​ദ​ന​മേ​റ്റ വി​ദ്യാ​ർ​ഥി​ക്ക് എ​തി​രെ റാ​ഗിം​ഗി​ന് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.