ശ്രീ​ന​ഗ​ർ: ജ​മ്മു കാഷ്മീ​രി​ലെ ക​ത്വ​യി​ല്‍ സു​ര​ക്ഷാ​സേ​ന​യും തീ​വ്ര​വാ​ദി​ക​ളും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. ക​ത്വ ജി​ല്ല​യി​ലെ സ​ന്യാ​ല്‍ ഗ്രാ​മ​ത്തി​ലാ​ണ് തീ​വ്ര​വാ​ദി​ക​ളും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ആ​യു​ധ​ധാ​രി​ക​ളാ​യ ഭീ​ക​ര​ര്‍​ക്കെ​തി​രെ സു​ര​ക്ഷാ സേ​ന വെ​ടി​യു​തി​ര്‍​ത്തു എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​ആ​ര്‍​പി​എ​ഫ്, ജ​മ്മു ക​ശ്മീ​ര്‍ പോ​ലീ​സ് പ്ര​ത്യേ​ക ഓ​പ്പ​റേ​ഷ​ന്‍ വി​ഭാ​ഗം, സൈ​ന്യം എ​ന്നി​വ​ര്‍ ചേ​ർ​ന്ന് സം​യു​ക്ത ഓ​പ്പ​റേ​ഷ​ന്‍ ആ​ണ് ന​ട​ത്തി​യ​ത്.

ഹി​രാ​ന​ഗ​ര്‍ സെ​ക്ട​റി​ല്‍ അ​തി​ര്‍​ത്തി​ക്ക് സ​മീ​പ​ത്തു​ള്ള കാ​ട്ടു​പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്. നാ​ല് മു​ത​ല്‍ അ​ഞ്ച് വ​രെ തീ​വ്ര​വാ​ദി​ക​ളു​ടെ സാ​ന്നി​ധ്യം പ്ര​ദേ​ശ​ത്ത് ഉ​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.