ഉത്തർപ്രദേശിൽ ബിജെപി നേതാവിന്റെ വെടിയേറ്റ് മകനും മകളും കൊല്ലപ്പെട്ടു
Sunday, March 23, 2025 4:40 PM IST
ലക്നോ: ഉത്തർപ്രദേശിൽ ബിജെപി നേതാവിന്റെ വെടിയേറ്റ് മകനും മകളും കൊല്ലപ്പെട്ടു. പരിക്കേറ്റ ഭാര്യയും മറ്റൊരു മകളും ചികിത്സയിലാണ്.
സഹാരൻപൂർ ജില്ലയിൽ ഗംഗോ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബിജെപി എക്സിക്യൂട്ടീവ് അംഗം യോഗേഷ് രോഹില്ലയാണ് ഭാര്യക്കും മക്കൾക്കും നേരെ വെടിയുതിർത്തത്.
പ്രതിയെ സംഭവസ്ഥലത്ത് നിന്ന് പോലീസ് പിടികൂടി. കുറ്റകൃത്യത്തിന് ഉപയോഗിച്ച പിസ്റ്റളും കണ്ടെടുത്തു.ഭാര്യക്ക് വിവാഹേതര ബന്ധം ഉണ്ടെന്ന് സംശയിച്ചാണ് ഇയാൾ ക്രൂരകൃത്യം ചെയ്തതെന്നാണ് പോലീസ് അറിയിച്ചത്.
ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയതിനാൽ ഇയാൾ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ തീരുമാനിച്ചു. രണ്ട് കുട്ടികൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.ഭാര്യയെയും മൂന്നാമത്തെ കുട്ടിയെയും ഗുരുതരാവസ്ഥയിൽ സഹാറൻപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് എസ്എസ്പി രോഹിത് സജ്വാൻ പറഞ്ഞു.