എസി കംപ്രസർ പൊട്ടിത്തെറിച്ചു; നാലുപേർക്ക് ദാരുണാന്ത്യം
Sunday, March 23, 2025 4:21 AM IST
ചണ്ഡീഗഡ്: എസി കംപ്രസർ പൊട്ടിത്തെറിച്ച് ഒരു സ്ത്രീ ഉൾപ്പടെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. ഹരിയാനയിലെ ബഹദൂർഗഡിലുണ്ടായ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊട്ടിത്തെറി ശബ്ദം കേട്ട അയൽവാസികൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് അഞ്ചുപേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാലുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച നടന്ന സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
സാങ്കേതിക തകരാറുകൾ മൂലമാണോ അതോ മറ്റേതെങ്കിലും ഘടകങ്ങൾ മൂലമാണോ സ്ഫോടനം ഉണ്ടായതെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.